18 Apr 2023
[Translated by devotees]
(15-04-2023 ലെ ദിവ്യ സത്സംഗം: മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാധ ചാറ്റർജി, എന്നിവരും പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, ശ്രീമതി. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമിക്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേശ്, പ്രൊഫ. അന്നപൂർണ എന്നിവരുംഈ സത്സംഗത്തിൽ പങ്കെടുത്തു. ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ ജ്ഞാനത്തിന്റെ മിന്നലുകൾ(flashes of spiritual knowledge radiated from Shri Datta Swami) ഘനീഭവിച്ച രീതിയിൽ താഴെ കൊടുത്തിരിക്കുന്നു.)
[മിസ്. ത്രൈലോക്യ ചോദിച്ചു:- പാപങ്ങൾ ചെയ്യുന്ന ഒരു ദുഷ്ടനെ അവന്റെ പാപങ്ങളെ നിയന്ത്രിക്കാൻ നാം ഉപദ്രവിക്കണമെന്ന് അങ്ങ് പറയുന്നു. അതേസമയം, ആരെങ്കിലും നമ്മളെത്തന്നെ ദ്രോഹിച്ചാൽ, നമ്മൾ പ്രതികാരം ചെയ്യരുതെന്നും എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുമെന്നും അങ്ങ് പറയുന്നു, കാരണം പ്രതികാരം എല്ലായ്പ്പോഴും ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല. ഈ രണ്ട് പ്രസ്താവനകൾ തമ്മിലുള്ള വൈരുദ്ധ്യം എങ്ങനെ നീക്കം ചെയ്യാം?]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഒരു പാപിയെ ശിക്ഷിക്കാൻ പ്രാപ്തനാണെങ്കിൽ, നിങ്ങൾ പാപിക്കെതിരെ പോരാടുകയും സമൂഹത്തിലെ നല്ല ആളുകളെ സംരക്ഷിക്കുന്നതിന് കൂടുതൽ ദോഷം ചെയ്യുന്നതിൽ നിന്ന് പാപിയെ നിയന്ത്രിക്കുകയും വേണം. നിങ്ങൾ കഴിവുള്ളവരും എന്നാൽ ഒപ്പം നിശബ്ദത പാലിക്കുകയാണെങ്കിൽ, നിങ്ങളുടെ മൗനത്തിന് നിങ്ങൾ ശിക്ഷിക്കപ്പെടും. അതിനാൽ, നിങ്ങൾ ഒരു മോശം വ്യക്തിയെ ഉപദ്രവിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ, പാപത്തെ നിയന്ത്രിക്കാൻ കഴിവുള്ള ഒരു വ്യക്തിയുടെ കാര്യത്തിൽ അത് ബാധകമാണ്. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കണമെന്ന് ഞാൻ പറഞ്ഞു, അത് കഴിവില്ലാത്തവന്റെ കാര്യത്തിൽ മാത്രം. കഴിവില്ലാത്തവൻ പ്രതികാരം ചെയ്യരുത്. ദ്രൌപദിയെ അപമാനിച്ച പാപം നിയന്ത്രിക്കാൻ ഭീഷ്മനും ദ്രോണനും ഏറെ കഴിവുള്ളവരാൺ. കൌരവർ ദ്രൌപദിയെ അപമാനിച്ചതിൽ മൌനം പാലിച്ചതിനാലാണ് ഭീഷ്മരെയും ദ്രോണരെയും ദൈവം ശിക്ഷിച്ചത്.
തുറന്ന കോടതിയിൽ ദ്രൗപതിയോട് ചെയ്ത പാപം നിയന്ത്രിക്കാൻ തീരെ കഴിവില്ലാത്ത വിദുരന്റെ(Vidura) കാര്യമെടുക്കാം. യാതൊരു പ്രതികാരവും കൂടാതെ പാപം നിയന്ത്രിക്കാൻ അവൻ ദൈവത്തോട് പ്രാർത്ഥിച്ചു. പാപത്തെ നിയന്ത്രിക്കാൻ കഴിവില്ലാത്തതിനാൽ വിദുരൻ തന്റെ നിശബ്ദതയ്ക്ക് ശിക്ഷിക്കപ്പെട്ടില്ല. യുദ്ധത്തിൽ കൗരവരെയെല്ലാം നശിപ്പിച്ചുകൊണ്ട് ദൈവം തികഞ്ഞ നീതി പുലർത്തി. പക്ഷേ, ദ്രൗപദി പ്രതികാരത്താൽ ചുട്ടുപൊള്ളുകയും കൗരവരെ ശിക്ഷിക്കാൻ ഭർത്താക്കന്മാരെ എപ്പോഴും പ്രകോപിപ്പിക്കുകയും ചെയ്തു. എന്തായാലും ശ്രീ കൃഷ്ണൻ എല്ലാ കൗരവരെയും കൊല്ലാൻ പോകുന്നു.
കൌരവരോട് വലിയ പ്രതികാരത്തോടെ ദ്രൌപദി അനാവശ്യമായി തൻറെ വിരൽ ജ്വലിപ്പിച്ചു. പ്രതികാരത്തോടെയുള്ള ദ്രൗപതിയുടെ ഈ ഇടപെടൽ മൂലം അവൾക്ക് അവളുടെ അഞ്ച് മക്കളെയും നഷ്ടപ്പെട്ടു. അവളും വിദുരനെപ്പോലെ കഴിവില്ലാത്തവളാണ്, എല്ലാം ദൈവത്തിന് വിട്ടുകൊടുക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ, ദ്രൗപതിയുടെ അഞ്ച് പുത്രന്മാരും ജീവിച്ചിരിക്കുകയും രാജ്യം ഭരിക്കുകയും ചെയ്യുമായിരുന്നു.
★ ★ ★ ★ ★